മോസ്‌കോ : മഞ്ഞുമല അതിവേഗതയില്‍ നീങ്ങുന്നതാണ് ശാസ്ത്രലോകത്ത് ഇപ്പോള്‍ സംസാര വിഷയം. വടക്കന്‍ റഷ്യയിലെ ഒരു മഞ്ഞുപാളിയാണ് ഇപ്പോള്‍ വര്‍ഷത്തില്‍ 6 കിലോമീറ്റര്‍ എന്ന വേഗതയില്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഈ മഞ്ഞുമലയുടെ വേഗതയിലുണ്ടായ മാറ്റം അദ്ഭുതപ്പെടുത്തുന്നതാണ്. വാവിലോവ് എന്ന മഞ്ഞുപാളിയുടെ വേഗത്തിലാണ് ഈ അതിശയകരമായ മാറ്റമുണ്ടായത്. വേഗം മാത്രമല്ല ഇതിനനുസരിച്ച് മഞ്ഞുപാളിയിലുണ്ടാകുന്ന മഞ്ഞിന്റെ നഷ്ടവും കൂടിയാണ് ഗവേഷകരെ ആശങ്കപ്പെടുത്തുന്നത്.
വാവിലോവ് മഞ്ഞുമലയുടെ ഈ ഉരുകല്‍ ഗവേഷകരെ ആശങ്കപ്പെടുത്തുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. കോള്‍ഡ് ബെസ്ഡ് ഇനത്തില്‍ പെടുന്നതാണ് വാവിലോവ് മഞ്ഞുമല. അതായത് ആര്‍ട്ടിക്കിലെ മഞ്ഞുമരുഭൂമിയില്‍ മഴവെള്ളത്തിന്റെയും മറ്റും സഹായമില്ലാതെ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ രൂപപ്പെട്ട് അതേ രീതിയില്‍ തുടര്‍ന്ന് വന്ന ഒന്ന്. അതുകൊണ്ട് തന്നെ പുറമെ രൂപപ്പെടുന്ന മഞ്ഞുപാളികളേക്കാള്‍ കരുത്തുള്ളതും സമ്മര്‍ദത്തെയും താപത്തെയും വരെ അതീജീവിക്കുന്നവയുമാണ് അവ. മറ്റു മഞ്ഞുപാളികള്‍ക്കുള്ളതു പോലെ കടല്‍ജലം ചൂടു പിടിക്കുന്നത് കൊണ്ടുരുകുന്ന സ്വഭാവവും ഇവയ്ക്കില്ല.
Post Your Comments