കണ്ണൂര്‍: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം നടത്താന്‍ എളുപ്പമല്ലെന്നും അങ്ങനെ കൃത്രിമത്വം നടത്താനുള്ള സാധ്യതകള്‍ എന്താണെന്നും വെളിപ്പെടുത്തി കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി. രാഷ്ട്രീയ പാര്‍ട്ടികളും അണികളും തുടര്‍ച്ചയായി ഇവിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നതിനിടയിലാണ് കണ്ണൂര്‍ കളക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
രാഷ്ട്രീയ പാര്‍ട്ടികള്‍, അവരുടെ ഏജന്റുകള്‍, ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്ര സേന, സംസ്ഥാന പൊലീസ്, ലോക്കല്‍ പൊലീസ് എന്നിവരെല്ലാം ഒന്നിച്ച് ഗൂഢാലോചന നടത്തിയാല്‍ മാത്രമേ ഇവിഎമ്മില്‍ തിരിമറികള്‍ നടത്താന്‍ സാധിക്കൂ എന്ന് മിര്‍ മുഹമ്മദ് അലി വ്യക്തമാക്കുന്നു. മേല്‍പ്പറഞ്ഞ എല്ലാ ഘടകവും ഉള്‍പ്പെടാതെ അത് സാധിക്കില്ലെന്നും മിര്‍ മുഹമ്മദ് അലി തന്റെ ട്വീറ്റില്‍ പറയുന്നു. അതിനാല്‍ തന്നെ വോട്ടിംഗ് യന്ത്രത്തിലെ തിരിമറി അത്ര എളുപ്പത്തില്‍ നടക്കുമെന്ന് കരുതുന്നുണ്ടോയെന്നാണ് മിര്‍ മുഹമ്മദിന്റെ ചോദ്യം. എന്നാല്‍ കളക്ടറുടെ ഈ പ്രസ്ഥാവനയ്‌ക്കെതിരെ ചിലര്‍ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. കുറിപ്പന് രൂക്ഷമായ പ്രതികരിച്ചവര്‍ക്ക് മറുപടി നല്‍കാനും മിര്‍ മുഹമ്മദ് അലി ശ്രദ്ധിച്ചിട്ടുണ്ട്.
Post Your Comments