ചെന്നൈ: കേരളത്തില്‍ വൻ തോൽവി ഏറ്റു വാങ്ങിയെങ്കിലും തമിഴ്നാട്ടില്‍ മത്സരിച്ച എല്ലാ സീറ്റിലും ഇടതുപാര്‍ട്ടികള്‍ വിജയിച്ചു. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിനൊപ്പമാണ് ഇവിടെ ഇടതു പക്ഷം മത്സരിച്ചത്. സി.പി.ഐ.എമ്മും സി.പി.ഐയും രണ്ട് സീറ്റുകളില്‍ വീതമാണു വിജയം കണ്ടത്. വന്‍ ഭൂരിപക്ഷത്തിലാണ് എല്ലാ സീറ്റിലും വിജയിച്ചത്.
കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിൽ സി.പി.ഐ.എം വിജയം നേടി. തിരുപ്പൂരും നാഗപട്ടണത്തും സി.പി.ഐയും വിജയിച്ചു.
മധുരയില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരന് എസ്. വെങ്കടേശനാണ് സി.പി.ഐ.എമ്മിനുവേണ്ടി മത്സരിച്ച് വിജയിച്ചത്. 1.36 ലക്ഷമാണു ഇദ്ദേഹത്തിൻറെ ഭൂരിപക്ഷം. 439967 വോട്ടാണ് മണ്ഡലത്തിൽ ആകെ അദ്ദേഹം നേടിയത്. എ.ഐ.എ.ഡി.എം.കെയുടെ രാജ് സത്യന് വി.വി.ആർ 303545 വോട്ടുമായി രണ്ടാമതെത്തി.
കോയമ്പത്തൂരില്‍ മുന്‍ എം.പി കൂടിയായ പി.ആര് നടരാജന് 1.76 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.ബഹുദൂരം പിന്നിലാണ്. നടരാജന് 566758 വോട്ട് നേടിയപ്പോള്‍ ബി.ജെ.പിയുടെ സ്ഥാനാർഥി രാധാകൃഷ്ണനു നേടാനായത് 176603 വോട്ടാണ്.
തിരുപ്പൂരില്‍ 90519 വോട്ടുകള്‍ക്ക് സി.പി.ഐയുടെ സുബ്ബരായന്‍ കെ. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. എ.ഐ.എ.ഡി.എം.കെയുടെ ആനന്ദന് 411982 വോട്ടും സുബ്ബരായന്‍ 502501 വോട്ടും നേടി.
Post Your Comments