മുന്നില്‍ കിട്ടുന്നവരെ ഇരുത്തിപ്പൊരിക്കുന്ന ചാനല്‍ അവതാരകനെ ട്രോളി പൊളിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ റിപ്പബ്‌ളിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയുടെ നാക്കുപിഴയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരിക്കുന്നത്.
When Arnab gets too Excited and goofs up Sunny Deol for Sunny Leone! ? #ElectionResults2019 #ArnabOnMay23 pic.twitter.com/cgK49b42Cv
— Rupesh Brahmecha (@RupeshBrahmecha) May 23, 2019
സണ്ണി ഡിയോള്‍ എന്നതിന് പകരം സണ്ണി ലിയോണ്‍ എന്ന് പറഞ്ഞതാണ് ട്രോളിന് അവസരമൊരുക്കിയത്. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സണ്ണി ഡിയോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖറിനേക്കാള്‍ ലീഡ് നേടിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെയാണ് അര്‍ണബിന് നാക്കുപിഴ സംഭവിച്ചത്. അര്‍ണബിന്റെ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താന്‍ എത്ര വോട്ടിനാണ് മുന്നിട്ടുനില്‍ക്കുന്നതെന്ന് ചോദിച്ച് സണ്ണി ലിയോണ്‍ ട്വിറ്ററില്‍ രംഗത്തെത്തി.
Post Your Comments