മറയൂർ: പത്തുലക്ഷത്തിന്റെ ചന്ദനമരം മുറിച്ച് കടത്തി, കാന്തല്ലൂർ എടക്കടവ് ഭാഗത്തുനിന്നു നൂറുകിലോ തൂക്കംവരുന്ന ചന്ദനമരം മുറിച്ചുകടത്തി. കുഞ്ചിത്തണ്ണി സ്വദേശി തങ്കച്ചന്റെ ഉടസ്ഥതയിലുള്ള തോട്ടത്തിലെ ചന്ദനമരമാണ് കഴിഞ്ഞദിവസം രാത്രി അജ്ഞാതർ മോഷ്ടിച്ചത്.
പ്രദേശത്തെ സമീപവാസികളാണ് ചന്ദനമരം മോഷണം പോയതറിയുന്നത്. ശരാശരിവില അടിസ്ഥാനമാക്കിയാൽ പത്തുലക്ഷം രൂപ വിലമതിക്കുന്ന മരമാണ് മുറിച്ചുമാറ്റിയത് . സംഭവത്തിൽ കാന്തല്ലൂർ വനംവകുപ്പ് അന്വേഷണമാരംഭിച്ചു.
Post Your Comments