Latest NewsIndia

പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ‌

യുവതിയും പത്തുവയസ്സുകാരിയായ മകളും വാർഡിനു വെളിയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം

നാഗർകോവിൽ: അമ്മയോടൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു. നാഗർകോവിൽ നേശമണി നഗർ ബെഞ്ചമിൻ തെരുവിലെ സുബിൻ (24)ആണ് പിടിയിലായത്.

നാ​ഗർകോവിൽ ആരൽവായ്മൊഴിയിലെ ചെങ്കൽച്ചൂളയിലെ തൊഴിലാളിയായ കൊൽക്കത്താ സ്വദേശിനിയുടെ മകളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത് . തിങ്കളാഴ്ച രാത്രിയോടെ രണ്ടരവയസ്സുള്ള ഇളയ മകളുടെ ചികിത്സയ്ക്കായിവന്ന യുവതിയും പത്തുവയസ്സുകാരിയായ മകളും വാർഡിനു വെളിയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം .

പീഡനശ്രമത്തെ തുടർന്ന് കുട്ടിയും തുടർന്ന് അമ്മയും നിലവിളിച്ചപ്പോൾ ഇരുവരെയും ഭീഷണിപ്പെടുത്തിയശേഷം സുബിൻ ഒളിവിൽ പോവുകയായിരുന്നു. ചൊവ്വാഴ്ച സ്ഥലത്തെത്തിയ ജില്ലാ ശിശുക്ഷേമ ഓഫീസർ കുമുദ അന്വേഷണം നടത്തി. മഹിളാ പോലീസിൽ പരാതിനൽകി. രാത്രിയോടെ സുബിനെ പോലീസ്‌ അറസ്റ്റു ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button