KeralaLatest NewsElection News

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം രാഹുലിന്

വയനാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിക്കൊണ്ടിരിക്കുകയാണ് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി.203815 ആണ് രാഹുൽ ഗാന്ധിയുടെ ലീഡ്. എതിര്‍ സ്ഥാനാര്‍ത്ഥികളായ സുനീറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും ഏറെദൂരം പിന്നിലാക്കുന്ന പ്രകടനമാണ് കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയിരിക്കുന്നത്.

അതേസമയം, സിറ്റിംഗ് മണ്ഡലമായ അമേഠിയിൽ പോലും തിരിച്ചടിയേറ്റ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി നിർണായകമായ ഒരു ചരിത്രസന്ധിയിൽ തോൽവിക്കരികെയാണ് നിൽക്കുന്നത്. 2014-ൽ 19 ശതമാനം മാത്രം വോട്ട് വിഹിതം നേടി, 44 സീറ്റുകളിലൊതുങ്ങിയിരുന്നു കോൺഗ്രസ്. ഇത്തവണ എന്തായാലും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button