Latest NewsElection NewsKerala

ഇത് ധിക്കാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി; പ്രതികരണവുമായി കെ.കെ രമ

കണ്ണൂര്‍: സി.പി.എമ്മിന്റെ ധിക്കാര രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.കെ രമ. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള ജനതയുടെ താക്കീതാണിത്. ആര്‍.എം.പിയുടെ നിലപാടും രാഷ്ട്രീയവും ശരിയാണെന്ന് ബോധ്യപ്പെടുത്തുന്ന ജനവിധിയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 19 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്. ഏകദേശം പകുതിയോളം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ഏഴിടങ്ങളില്‍ യു.ഡി.എഫ് ലീഡ് ലക്ഷം വോട്ടുകള്‍ കടന്നിരിക്കുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെടുകയാണ് ഇടതുപക്ഷം. ബംഗാളിലും ത്രിപുരയിലും ഒരു സീറ്റ് പോലും നേടാന്‍ കഴിയില്ലെന്ന് ഉറപ്പായിരിക്കുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ രണ്ട് സീറ്റില്‍ സിപിഐയും രണ്ട് സീറ്റില്‍ സിപിഎമ്മും ലീഡ് ചെയ്യുന്നു എന്നത് മാത്രമാണ് ആശ്വാസം. കേരളത്തില്‍ ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി നേരിയ ലീഡില്‍ തുടരുന്നുണ്ടെങ്കിലും ജയിക്കുമെന്ന് ഉറപ്പിക്കാനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button