Latest NewsUSAInternationalVideos

നിയന്ത്രണം നഷ്‍ടപ്പെട്ട യുദ്ധ വിമാനത്തിൽ നിന്നും രക്ഷപ്പെടുന്ന പൈലറ്റ് : അമ്പരപ്പിക്കുന്ന വീഡിയോ കാണാം

നിയന്ത്രണം നഷ്‍ടപ്പെട്ട യുദ്ധവിമാനം ഇടിച്ചിറങ്ങുന്നതിനു മുൻപായി അതിൽ നിന്നും രക്ഷപ്പെടുന്ന പൈലറ്റിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. തെക്കൻ കാലിഫോർണിയയിലെ മാർച്ച് എയർ റിസർവ് ബേസിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ എയര്‍ ബേസിന് സമീപത്തെ ഹൈവേയിലൂടെ പോകുകയായിരുന്ന ഒരു വാഹനത്തിന്റെ ഡാഷ് ക്യാമിലാണ് പതിഞ്ഞത്.

എഫ് 16 വിമാനത്തിന്റെ സീറ്റ് എജക്റ്റ് ചെയ്‍ത് പൈലറ്റ് പാരച്യൂട്ടിൽ പുറത്തേക്ക് തെറിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. പുറത്തെക്ക് തെറിച്ച് പൈലറ്റിന്റെ പാരച്യൂട്ട് വിടരുന്നതും വിമാനം മുന്നോട്ട് നീങ്ങുന്നതും വിഡിയോയിൽ വ്യക്തമാണ്. വിമാനത്തിലുണ്ടായിരുന്ന ആയുധങ്ങൾ സുരക്ഷിതമാണെന്നും അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button