ന്യൂഡല്‍ഹി : ആകാംക്ഷയോടെ രാജ്യം ..വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അടുത്ത 5 വര്‍ഷം ആരാണ് ഇന്ത്യ ഭരിക്കുകയെന്ന് ഏതാനു മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. ഇന്ത്യ ഭരണത്തുടര്‍ച്ചയുമായി നരേന്ദ്ര മോദിക്കു കീഴില്‍ ബിജെപിയോ ഭരണമാറ്റത്തിന്റെ കാഹളം മുഴക്കി രാഹുല്‍ ഗാന്ധിക്കു കീഴില്‍ കോണ്‍ഗ്രസ്സോ? ഏഴു ഘട്ടങ്ങളിലായി നടന്ന വിധിയെഴുത്തിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ആകാംക്ഷയിലാണ് രാജ്യം.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനകളുടെ കരുത്തില്‍ ആത്മവിശ്വാസത്തിലാണ് ബിജെപി. പ്രതീക്ഷ കൈവിടാതെയും അണികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നും സജീവമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും. ഏപ്രില്‍ 11, 18, 23, 29, മേയ് 6, 12, 19 എന്നിങ്ങനെ ഏഴു ഘട്ടങ്ങളിലായാണ് പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. രാജ്യം ആരു ഭരിക്കും എന്നതിനൊപ്പം 4 സംസ്ഥാനങ്ങളിലെ ജനവിധിയും അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണുള്ളത്.
സംസ്ഥാനങ്ങള്‍, രണ്ടു കേന്ദ്രഭരണ പ്രദേശങ്ങള്‍, 91 മണ്ഡലങ്ങള്‍… പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടിയത് 1279 സ്ഥാനാര്‍ഥികള്‍. ഏപ്രില്‍ 11നു നടന്ന വോട്ടെടുപ്പില്‍ 14 കോടിയിലേറെ വോട്ടര്‍മാര്‍ക്കായിരുന്നു സമ്മതിദാനാവകാശം. ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ഉത്തരാഖണ്ഡ്, ഒഡീഷ, ബിഹാര്‍. ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, അസം, അരുണാചല്‍ പ്രദേശ്, മിസോറം, സിക്കിം, ത്രിപുര വെസ്റ്റ്, മണിപ്പുര്‍, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.
Post Your Comments