ന്യൂഡല്‍ഹി : രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ജനവിധി അല്‍പ്പസമയത്തിനകം അറിയാം. ഇന്ത്യയിലെ വിവിധ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിയ്ക്കും. 542 മണ്ഡലങ്ങളിലായി എണ്ണായിരത്തോളം സ്ഥാനാര്‍ത്ഥികളുടെ ജനവിധി പെട്ടിയിലുണ്ട്. 543 മണ്ഡലങ്ങളില്‍ 542 ഇടത്തേയ്ക്കാണ് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്‌നാട്ടിലെ വെല്ലൂരിലെ തെരഞ്ഞെടുപ്പ് അനധികൃതമായി പണം കണ്ടെത്തിയതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു.
കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ തുടങ്ങും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്. ആദ്യഫലസൂചനകള്‍ 11 മണിയോടെ അറിയാം. പക്ഷേ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചോ തോറ്റോ എന്ന കൃത്യമായ വിവരമറിയാന്‍ ഉച്ചയ്ക്ക് ശേഷമേ സാധിക്കൂ. വൈകിട്ടോടെ മാത്രമേ അന്തിമഫലം പ്രഖ്യാപിക്കാനാകൂ. വോട്ടെണ്ണല്‍ പ്രകിയ വൈകിയാല്‍ ഫലപ്രഖ്യാപനവും അതനുസരിച്ച് വൈകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് വിവിപാറ്റ് രസീതുകള്‍ എണ്ണി ഇത് വോട്ടുകളുമായി ഒത്തു നോക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സുതാര്യത ഉറപ്പാക്കാനുള്ള ഈ നടപടിയിലൂടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥര്‍ തന്നെ ഇരുന്ന് വട്ടമിട്ട് വിവിപാറ്റുകള്‍ എണ്ണണം. ഒരു തവണയല്ല, മൂന്ന് തവണ എണ്ണല്‍ പൂര്‍ത്തിയാക്കണം. അതുകൊണ്ടുതന്നെ, യന്ത്രമെണ്ണുന്ന വേഗതയില്‍ ഫലം അറിയാനാകില്ലെന്നര്‍ത്ഥം.
Post Your Comments