Latest NewsKerala

സിപിഎം പ്രവർത്തകനായ യുവാവിനെ പാർട്ടിക്കാർ മർദ്ദിച്ചതായി പരാതി

കോഴിക്കോട്: സിപിഎം പ്രവർത്തകനായ യുവാവിനെ പാർട്ടിക്കാർ മർദ്ദിച്ചതായി പരാതി.പരിക്കേറ്റ വടകര പുത്തോത്ത് സ്വദേശി ഷാജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡ് നിർമ്മാണത്തെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിന് കാരണം.

ഷാജുവിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടി റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലി, പ്രാദേശിക സിപിഎം നേതാക്കളുമായി തർക്കുമുണ്ടായിരുന്നു. പലതവണ ഷാജുവും നേതാക്കളുമായി വാക്കേറ്റമുണ്ടായി. തനിക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ ഷാജു പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സിപിഎം അനുഭാവിയായ ഷാജുവിനെ ഒരു സംഘം ആളുകൾ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചത്. ഇരുമ്പ് ദണ്ഡുകൊണ്ടുള്ള മ‍ർദ്ദനത്തിൽ മുഖത്ത് സാരമായി പരിക്കേറ്റു. പ്രാദേശിക സിപിഎം നേതാക്കളുടെ നി‍ർദേശപ്രകാരം എസ്എഫ്ഐ പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ഷാജു പറയുന്നു.വടകര പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button