മാവേലിക്കര: സ്‌ടോംഗ് റൂം തുറക്കാന്‍ താമസം നേരിട്ടതിനെ തുടര്‍ന്ന് മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണല്‍ വൈകി. ആലപ്പുഴ എസ്ഡി കോളേജിലെ വോട്ടെണ്ണല്‍ നടപടിയാണ് സ്‌ട്രോംഗ് റൂം തുറക്കാത്തതിനെ തുടര്‍ന്ന് വൈകിയത്. റൂം കുത്തിത്തുറക്കാന്‍ ആളും ഉപകരണങ്ങളും ഇല്ലാതിരുന്നതാണ് തടസമായത് .
ആലപ്പുഴ എസ് ഡി കോളേജിലാണ് കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ അങ്കലാപ്പിലായത്. ഒടുവില്‍ ഇരുമ്പ് പൈപ്പും ചുറ്റികയുമൊക്കെ സംഘടിപ്പിച്ച് ഏറെ പണിപ്പെട്ട് ഉദ്യോഗസ്ഥര്‍ തന്നെയാണ് ചങ്ങനാശേരി മണ്ഡലത്തിലെ സ്‌ട്രോംഗ് റൂമുകള്‍ തുറന്നത്. മാവേലിക്കര മണ്ഡലത്തിലെ ചങ്ങനാശേരി, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര മണ്ഡലങ്ങളിലെ വോട്ടുകളാണ് എസ്ഡി കോളേജില്‍ എണ്ണുന്നത്. കുട്ടനാട്, മാവേലിക്കര,പത്തനാപുരം മണ്ഡലങ്ങളിലെ വോട്ട് തിരുവമ്പാടി എച്ച്എസ്എസ്സിലാണ് എണ്ണുന്നത്.
Post Your Comments