283 സീറ്റുകളില്‍ ലീഡ് നേടി ബിജെപി രാജ്യത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറുന്നു. എൻഡിഎ കക്ഷികൾ 327 സീറ്റുകളിൽ ആണ് മുന്നിട്ടു നിൽക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ തകർന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. 542 സീറ്റുകളിലെ ലീഡ് നിലയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. 283 സീറ്റുകൾ ബിജെപി നേടിക്കഴിഞ്ഞു.
കോൺഗ്രസിന് ഇതുവരെ 60 സീറ്റുകളിൽ മാത്രമാണ് ലീഡ് നേടാൻ സാധിച്ചിട്ടുള്ളൂ. തമിഴ്‌നാട്ടിലെയും കേരളത്തിലെയും സീറ്റുകളുടെ ബലത്തിലാണ് കോൺഗ്രസ് നിൽക്കുന്നത്. മറ്റെല്ലാ സ്ഥലങ്ങളിലും കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുകയാണ്. കഴിഞ്ഞ തവണ 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞത്. റായ്‌ബറേലിയിൽ സോണിയാ ഗാന്ധി 600 വോട്ടുകൾക്ക് പിന്നിലാണ്.
അഭിപ്രായ സർവേകളും എക്സിറ്റ് പോളുകളും പ്രവചിച്ചതുപോലെ ബംഗാളിൽ ബിജെപി അതിശക്തമായി മുന്നേറുകയാണ്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് നേടിയിട്ടുണ്ട്. ഗാന്ധി നഗറില്‍ അമിത് ഷായും വോട്ടണ്ണലിന്റെ തുടക്കം മുതലേ ലീഡ് നേടി. ദൽഹിയില്‍ എല്ലായിടത്തും ബിജെപി മുന്നിലാണ്. കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്
Post Your Comments