YouthLatest NewsNewsMobile PhoneLife StyleTechnology

മൊബൈൽ നമ്പർ വെളിപ്പെടുത്താതെ ഇനി വാട്ടസ്ആപ് ഉപയോഗിക്കാം

ലാൻഡ് ലൈൻ  നമ്പർ  ഉപയോഗിച്ച് നിങ്ങൾക്ക് വാട്ട്സ് ആപ്പ് സർവീസ് ആപ്പ് ഉപയോഗിക്കാം

വാട്ട്സ് ആപ്പ് ഉപയോഗിക്കണമെങ്കിൽ മൊബൈൽ നമ്പർ കൂടിയേ തീരു എന്നതായിരുന്നു അവസ്ഥ. എന്നാൽ ഇപ്പോൾ മൊബൈൽ നമ്പർ ഇല്ലാതെയും ലാൻഡ് ലൈൻ  നമ്പർ  ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഇൻസ്റ്റന്റ് മെസ്സേജ് സർവീസ് ആപ്പ് ഉപയോഗിക്കാം. എന്നാൽ സാധാരണ വാട്ട്സ് ആപ്പ് ആപ്ലിക്കേഷൻ അല്ല മറിച്ച് ബിസിനസ് അക്കൗണ്ടുകൾക്കാണ് ഈ പ്രയോജനം ലഭിക്കുക.

നിങ്ങളുടെ  മൊബൈൽ നമ്പർ രഹസ്യമായി വെച്ച് കൊണ്ട് തന്നെ ലാൻഡ് ലൈൻ നമ്പർ ഉപയോഗിച്ച് എങ്ങനെയാണ് വാട്ടസ്ആപ് ഉപയോഗിക്കുകയെന്നു നോക്കാം. ഇതിനായി വാട്ട്സ് ആപ്പിന്റെ ബിസിനസ്  ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്..

ശേഷം, ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ ഒ ടി പി രജിസ്ട്രേഷന്  വേണ്ടി ഒരു ഫോൺ നമ്പർ ചോദിക്കും.

നിങ്ങളുടെ ലാൻഡ് ലൈൻ നമ്പറിന്റെ ആദ്യം കാണുന്ന 0  ഒഴിവാക്കി പകരം അവിടെ ഇന്ത്യൻ കോഡ് ആയ +91 ചേർത്ത് ഈ നമ്പർ  രജിസ്റ്റർ ചെയ്യുക.

ഇതിനു ശേഷം വാട്ട്സ് ആപ്പ് നിങ്ങൾക്കൊരു ഒ ടി  പി നമ്പർ അയക്കും. ലാൻഡ് ലൈൻ നമ്പറായതിനാൽ ഈ എസ് എം എസ്  നിങ്ങൾക്ക് ലഭിക്കുകയില്ല, അത് കൊണ്ട് ഒ ടി പി സന്ദേശ സമയം എക്‌സ്പയർ ആയതിനു ശേഷം ഒടിപി രജിസ്ട്രേഷന് വേണ്ടിയുള്ള കാൾ മീ  ഓപ്ഷൻ തെരഞ്ഞെടുക്കുക.

ഫോൺ കാളിലൂടെ ലഭിക്കുന്ന ഒ  ടി പി സന്ദേശം രെജിസ്റ്റർ ചെയ്താൽ നിങ്ങൾക്ക് വാട്ട്സ് ആപ്പ് ബിസിനസ്സ് അക്കൗണ്ട്   ഉപയോഗിച്ച് തുടങ്ങാം.

സ്വകാര്യതയ്ക്ക് ഏറെ ഗുണകരമാണ് വാട്ട്സ് ആപ്പിന്റെ ഈ പുതിയ രീതി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button