USALatest News

വാവേയുടെ വിലക്ക്; ഉത്തരവ് വൈകിപ്പിച്ച് അമേരിക്ക

വാവേ ടെക്‌നോളജീസിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് 90 ദിവസത്തേക്ക് വൈകിപ്പിച്ച് അമേരിക്ക. നിലവിലുള്ള ഉപയോക്താക്കള്‍ക്കുള്ള സേവനം തടസപ്പെടാതിരിക്കുന്നതിനായുള്ള നടപടികള്‍ ഈ ദിവസങ്ങൾക്കുള്ളിൽ സ്വീകരിക്കണമെന്നാണ് നിർദേശം. ഇതിനായി ആവശ്യമായ സാധന സേവനങ്ങള്‍ അമേരിക്കന്‍ കമ്പനികളില്‍ നിന്നും വാങ്ങാനും ഉപയോഗിക്കാനും വാവേയ്ക്ക് അനുമതി ലഭിക്കും. എന്നാല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ നിർമ്മിക്കാൻ കഴിയില്ല.

ചൈനീസ് കമ്പനികള്‍ക്കുമേല്‍ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വാവേ ടെക്‌നോളജീസിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നിയന്ത്രിക്കാനും വിലക്കാനും അമേരിക്ക തീരുമാനിച്ചത്. അതേസമയം വാവേ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്ള പിന്തുണ ഗൂഗിളും പിൻവലിക്കുകയാണ്. ക്വാല്‍കോ, ഇന്റല്‍ പോലുള്ള ചിപ്പ് നിര്‍മാണ കമ്പനികളും വാവേയുമായുള്ള സഹകരണം നിര്‍ത്താന്‍ നിര്‍ബന്ധിതരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button