വാഷിംഗ്’ടണ്‍ : ഗള്‍ഫ് മേഖലയിലെ യുദ്ധ സാഹചര്യം ഒഴിവാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ , പ്രശ്‌നപരിഹാരത്തിന് യു.എന്‍ ഇടപെടുമെന്ന് സൂചന. യുദ്ധസാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി അമേരിക്കക്കും ഇറാനും ഇടയില്‍ ചര്‍ച്ച വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. പ്രകോപനപരമായ പ്രസ്താവനകളില്‍ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനില്‍ക്കണമെന്ന അഭ്യര്‍ഥനയും ചില രാജ്യങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്. യുദ്ധം ഒഴിവാക്കാന്‍ യു.എന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന സൂചനയും ശക്തമാണ്.
ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനെ തുടര്‍ന്ന് രൂപപ്പെട്ട ഗള്‍ഫ് സംഘര്‍ഷ സാഹചര്യം എന്തു വില കൊടുത്തും ഇല്ലാതാക്കണമെന്ന അഭിപ്രായമാണ് ഇരു വിഭാഗത്തിനുമിടയില്‍ സമാധാന ദൗത്യവുമായി രംഗത്തുള്ളവര്‍ മുന്നോട്ടു വെക്കുന്നത്. അമേരിക്കയുമായി നല്ല ബന്ധം പുലര്‍ത്തുന്ന സ്വിറ്റ്‌സര്‍ലാന്റും ഒമാനുമാണ് സമവായ നീക്കത്തിന് മുന്നിലുള്ളത്. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല കഴിഞ്ഞ ദിവസം തെഹ്‌റാനിലെത്തി ഇറാന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ച സുപ്രധാനമാണ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും പുറത്തു വിട്ടില്ലെങ്കില്‍ തന്നെയും യുദ്ധം ഇല്ലാതാക്കാന്‍ ഉപകരിക്കുന്ന ചില ഉപാധികള്‍ ഉരുത്തിരിഞ്ഞതായി സൂചനയുണ്ട്.
Post Your Comments