ദുബായ്: യുഎഇയിലെ ആദ്യ ഗോൾഡ് കാർഡ് ഇന്ത്യക്കാർക്ക്. ദുബായിൽ ബിസിനസുകാരായ വാസു ശ്യാംദാസ് ഷ്റോഫ്, ഖുഷി ഖത് വാനി എന്നീ ഇന്ത്യക്കാർക്കാണ് കാർഡ് ലഭിച്ചത്. യുഎഇയിലെ വിദേശികളുടെ സ്‌ഥിര താമസത്തിനുള്ള ഗോൾഡ് കാർഡാണ് ഇവർക്ക് ലഭിച്ചത്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട വിദേശ നിക്ഷേപർക്കും വിശിഷ്ട വ്യക്തികൾക്കും സ്‌ഥിര താമസത്തിനുള്ള ആദ്യ ഘട്ടമാണ് ഗോൾഡൻ കാർഡ് വീസാ സംവിധാനം.
ചൊവ്വാഴ്ച രാവിലെയായിരുന്നു ഷെയ്ഖ് മുഹമ്മദ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായുള്ള വീസാ നടപടികൾ ഉടൻ തന്നെ ആരംഭിച്ചിരുന്നു. നിക്ഷേപകർക്കും വൈദ്യശാസ്ത്രം, എൻജിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകൾക്കുമായിരിക്കും ഗോൾഡൻ കാർഡ് എന്ന സ്ഥിരതാമസാനുമതി ലഭിക്കുക. 6800 പേർക്കാണ് ആദ്യഘട്ടത്തിൽ രാജ്യത്ത് ഗോൾഡൻ കാർഡ് അനുവദിക്കുക.
Post Your Comments