Latest NewsInternational

ശ്രീലങ്കയെ തകർത്തത് ‘ചെകുത്താന്റെ മാതാവ്’

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടനപരമ്പരയ്ക്കുപയോഗിച്ചത് ആഗോള ഭീകരസംഘടനയായ ഐ.എസ്. ഉപയോഗിക്കുന്ന സ്ഫോടകവസ്തുവായ ടി.എ.ടി.പി. (ട്രൈ അസറ്ററോൺ ട്രൈ പെറോക്സൈഡ്) ആണെന്ന് ഫൊറൻസിക് പരിശോധനാഫലം. അത്യുഗ്ര സ്ഫോടനശേഷിയുള്ള ഇത്തരം ബോംബുകൾ ‘ചെകുത്താന്റെ മാതാവ്’ എന്നാണ് അറിയപ്പെടുന്നത്.

പ്രാദേശിക ഭീകരസംഘടനയായ നാഷണൽ തൗഹീത് ജമാഅത്താണ് (എൻ.ടി.ജെ.) സ്ഫോടനത്തിനു പിന്നിലെന്നാണ് ശ്രീലങ്കൻ കുറ്റാന്വേഷകരുടെ നിഗമനം. അതേസമയം ബോംബുനിർമാണത്തിന് ഇവർക്ക് പുറത്തുനിന്നുള്ള ഐ.എസ്. ഭീകരരുടെ സാങ്കേതികസഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ സാങ്കേതികവിദ്യ കൈമാറുന്നതിന്‌ ഐ.എസ്. ഭീകരർ നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.  അതിനിടെ, ഈസ്റ്റർ ദിനത്തിൽ ഷാൻഗ്രി-ലാ ഹോട്ടലിൽ സ്ഫോടനം നടത്തിയ രണ്ടു ചാവേറുകളിലൊരാൾ പ്രാദേശിക ഭീകരസംഘടനയായ എൻ.ടി.ജെ. നേതാവ് സഹറാൻ കാസിമാണെന്ന് ഡി.എൻ.എ. പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി ശ്രീലങ്കൻ അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button