Latest NewsIndia

‘പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച കേരളത്തിലേയും ബംഗാളിലേയും പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തേയും ഓർക്കുന്നു’ നന്ദി അറിയിച്ച് സ്‌മൃതി ഇറാനി

ഇന്ത്യയെ കുറിച്ചും രാജ്യത്തിൻറെ ഭാവിയെക്കുറിച്ചും വ്യക്തമായ ധാരണ പുലർത്തിയ എല്ലാ പൗരന്മാർക്കും തന്റെ ഹൃദയപൂർവ്വമായ നന്ദി അറിയിക്കുന്നു

ദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രിയും അമേഠിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി. ട്വീറ്റിലൂടെയാണ് സ്മൃതി ജനങ്ങളോട് നന്ദി അറിയിച്ചത്. രാജ്യം ഭിന്നിക്കപ്പെടുമെന്നു മുറവിളി കൂട്ടിയവർക്കെതിരെ ശക്തമായി നിലയുറപ്പിച്ചതിനും ഇന്ത്യയെ കുറിച്ചും രാജ്യത്തിൻറെ ഭാവിയെക്കുറിച്ചും വ്യക്തമായ ധാരണ പുലർത്തിയ എല്ലാ പൗരന്മാർക്കും തന്റെ ഹൃദയപൂർവ്വമായ നന്ദി അറിയിക്കുന്നു എന്ന് അവർ ട്വീറ്റ് ചെയ്തു.

‘ഇനി 24 മണിക്കൂര്‍ മാത്രം…നമ്മളില്‍ ഭൂരിഭാഗം പേരും നാളെ ടെലിവിഷന് മുന്നിലാകും. വോട്ടുകളുടെ എണ്ണവും വിലയിരിത്തലുകളും കാണാന്‍ വേണ്ടി. ഈ അവസരത്തില്‍ എനിക്കും എന്റെ പാര്‍ട്ടിക്കും പിന്തുണ നല്‍കിയ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു’- സ്മൃതി ഇറാനി ട്വിറ്റ് ചെയ്തു.

പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച കേരളത്തിലേയും ബംഗാളിലേയും പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്നും ട്വിറ്ററില്‍ സ്മൃതി ഇറാനി കുറിച്ചു. കഴിഞ്ഞ അഞ്ചുകൊല്ലം നിരന്തരമായി പ്രധാനമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിപക്ഷം എന്നും സ്‌മൃതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button