റിയാദ് : ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തിന് അയവ് വരുത്താന്‍ സൗദി അറേബ്യ. പശ്ചിമേഷ്യയില്‍ കലുഷിത സാഹചര്യമുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും തടയുമെന്ന് സൗദി മന്ത്രി സഭ അറിയിച്ചു. യുദ്ധം തടയുമെന്ന നേരത്തെയുള്ള പ്രഖ്യാപനം മന്ത്രിസഭ ആവര്‍ത്തിച്ചു. ആഗോള എണ്ണ വിപണി സന്തുലിതമാക്കാനുള്ള നടപടിയുണ്ടാകുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.
യുദ്ധം ഒഴിവാക്കണമെന്നതാണ് സൌദിയുടെ താല്‍പര്യമെന്ന് മന്ത്രിസഭ പറഞ്ഞു. ഇത് തടയാന്‍ ആവശ്യമായതെല്ലാം ചെയ്യും. സമാധാനമാണ് രാജ്യം ആഗ്രഹിക്കുന്നത്.
ഒപ്പം ആഗോള വിപണിയില്‍ എണ്ണയുടെ വില സന്തുലിതമായി നിലനില്‍ക്കാനുള്ള നീക്കങ്ങളുണ്ടാകുമെന്നും യോഗം പ്രസ്താവനയില്‍ പറഞ്ഞു. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
മക്കയില്‍ ഈ മാസാവസാനം നടക്കുന്ന ഇസ്ലാമിക ഉച്ചകോടിയിലും അടിയന്തിര ജിസിസി ഉച്ചകോടിയിലും ഇറാന്‍ വിഷയം തന്നെയാകും പ്രഥമ അജണ്ട.
Post Your Comments