Latest NewsAutomobile

വാഹനപ്രേമികൾ കാത്തിരുന്ന ഹെക്ടർ എത്താനിനി നാളുകൾ മാത്രം; ബുക്കിം​ഗ് ആരംഭിച്ചു

51,000 രൂപ അഡ്വാൻസ് സ്വീകരിച്ച് ഹെക്ടര്‍ ബുക്കിംഗ് തുടങ്ങി

വാഹനപ്രേമികൾ കാത്തിരുന്ന ഹെക്ടർ എത്താനിനി നാളുകൾ മാത്രം ,ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനം യാതാര്‍ത്ഥ്യമായിരിക്കുന്നു. ഇപ്പോള്‍ വാഹനത്തിനുള്ള ബുക്കിംഗും തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ വിവിധ എം ജി മോട്ടോർ ഇന്ത്യ ഡീലർഷിപ്പുകള്‍ 51,000 രൂപ അഡ്വാൻസ് സ്വീകരിച്ച് ഹെക്ടര്‍ ബുക്കിംഗ് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാലിതുവരെ എം ജി മോട്ടോർ ഇന്ത്യ ഔദ്യോഗികമായി ഹെക്ടർ ബുക്കിങ് ആരംഭിച്ചിട്ടില്ല. കമ്പനി വെബ്സൈറ്റ് സന്ദർശിച്ചു വാഹനത്തില്‍ താൽപര്യം പ്രകടിപ്പിച്ചവരെയാണു എം ജി മോട്ടോർ ഡീലർമാർ ബുക്കിങ് വാഗ്ദാനവുമായി സമീപിക്കുന്നത്. അതേസമയം എം ജി മോട്ടോർ ഇന്ത്യയുടെ ആദ്യ ഡീലർഷിപ് ദില്ലിയില്‍ ജൂൺ 4ന് ഔപചാരികമായി പ്രവർത്തനം ആരംഭിക്കും.

പുരാതന ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളുടെ പിന്തുണയോടെ ‘ഐ-സ്മാര്‍ട്’ സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്. കാറിലുള്ള 10.4 ഇഞ്ച് ഹെഡ് യൂണിറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ കാറിന് നിര്‍ദേങ്ങള്‍ നല്‍കാം. 5ജി അധിഷ്ഠിത സിം ആയിരിക്കും കാറില്‍.

കൂടാതെ കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രം കമ്പനി ഏറ്റെടുത്തത് അടുത്തകാലത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button