ന്യൂഡൽഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ അനധികൃതമായി നിർമിച്ച അഞ്ച് ഫ്ളാറ്റുകൾ പൊളിച്ചു മാറ്റാനുള്ള സമയപരിധി നീട്ടി നൽകില്ലെന്ന് സുപ്രീംകോടതി. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം തേടി ഉചിതമായവേദികളെ സമീപിക്കാമെന്നും കോടതി നിരീക്ഷിച്ചു. പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റുസംവിധാനങ്ങളും ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ട കാലമായെന്നും സുപ്രീംകോടതി വിലയിരുത്തി.
ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതുവരെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകള്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജൂൺ രണ്ടാം വാരത്തിനുമുൻപ് ഫ്ളാറ്റ് പൊളിക്കണമെന്നും കോടതി നിർദേശിച്ചു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയ്ക്കെതിരേയാണു നടപടി.
Post Your Comments