ഏറ്റവും പ്രിയപ്പെട്ട ബന്ധുക്കളുടെ മരണശേഷം അവരുടെ സംസ്കാരം നടത്താന്‍ പോലും സൗകര്യമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് കൈസഹായവുമായി തെലങ്കാനയിലെ കരിംനഗര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന്. വെറും ഒരു രൂപയ്ക്ക് തികച്ചും മതപരമായി ശവസംസ്കാരം നടത്താനുള്ള സൗകര്യമാണ് കോര്പ്പറേഷന് പ്രഖ്യാപിച്ചിരിക്കുന്നത്.
സമൂഹത്തിലെ തീരെ പാവപ്പെട്ടവര്‍ക്കും മധ്യവര്ഗത്തിനുമെല്ലാം ഈ പദ്ധതി പ്രയോജനകരമാകും. ‘അന്തിം യാത്ര അഖ്രി സഫര്‍’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം സംസ്കാരിക്കാനുള്ള മൃതദേഹം വാഹനത്തില്‍ സംസ്കാര കേന്ദ്രത്തിലെത്തിക്കും. മാത്രമല്ല മൃതദേഹം കത്തിക്കാനുള്ള വിറക് മണ്ണെണ്ണ, പൂജയ്ക്കായുള്ള സാമഗ്രികള്‍ തുടങ്ങിയവയെല്ലാം ലഭ്യമാക്കുന്നതാണ് ‘അന്തിം യാത്ര അഖ്രി സഫര്‍.
ദരിദ്രരായവരുടെ മൃതദേഹത്തിനോട് കാട്ടുന്ന ആദരവായിരിക്കും ഇതെന്ന് കരിംനഗര്‍ മേയര്‍ എസ് വ
രവീന്ദര്‍ സിംഗ് പറഞ്ഞു. പലപ്പോഴും പ്രിയപ്പെട്ടവരുടെ മരണശേഷം മൃതദേഹം സംസ്കാരിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്നവരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാണാറുണ്ടെന്നും കോര്‍പ്പറേഷന്റെ പുതിയ പദ്ധതി അത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് അറുതി വരുത്തുമെന്നുമാണ് കെ.എം.സി അധികൃതര്‍ കരുതുന്നത്.
Post Your Comments