ടോക്കിയോ : ഞരമ്പുരോഗികളെ കുടുക്കാൻ പുതിയ ആപ്പുമായി ജപ്പാനിലെ മെട്രോപ്പൊലിറ്റൻ പോലീസ് രാഗത്ത്. തിരക്കുള്ള സ്ഥലങ്ങളിൽ സ്ത്രീകളെ ശല്യം പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഇത്തരം ഒരു ആപ്പിന് രൂപം കൊടുത്തത്. ഇത്തരക്കാരുടെ ശല്യം അനുഭവപ്പെട്ടാൽ ഉടൻ ‘ഡിജി പോലീസ് ആപ്’ പ്രയോഗിച്ചാൽ മതി. തുടർന്ന് ആപ്പ് ‘നിർത്തെടാ’ എന്ന് ഉച്ചത്തിൽ ശബ്ദിക്കും. അതല്ലെങ്കിൽ ‘ഇവിടൊരു ശല്യക്കാരൻ ഉണ്ട്. സഹായിക്കൂ’ എന്ന് സ്മാർട്ഫോണിന്റെ സ്ക്രീനിൽ വലുതായി കാണിക്കും. ഇത് അടുത്തുനിൽക്കുന്ന ആരെയെങ്കിലും കാണിച്ചാലും മതി.
2.37 ലക്ഷം പേർ ഇത് ഡൗൺലോഡ് ചെയ്തുകഴിഞ്ഞു. മാസം തോറും 10,000 പേർ വീതം ഇത് ഡൗൺലോഡ് ചെയ്യുന്നുണ്ട്. പൊതു ആവശ്യങ്ങൾക്കായുള്ള ഒരു ആപ്പിന് ഇത്രയും ആവശ്യക്കാരുണ്ടാകുന്നത് ആദ്യമാണ്. സ്ത്രീകളെ കടന്നുപിടിച്ചാൽ 6 മാസം വരെ ജയിലും 5,500 ഡോളർ വരെ പിഴയുമാണ് ശിക്ഷയെങ്കിലും ടോക്കിയോയിലെ ട്രെയിനുകളിൽ ശല്യം ഏറിവരുകയാണ്. 2017 ൽ മാത്രം 990 പരാതികൾ ഉണ്ടായി. പരാതിപ്പെടാത്തവരുടെ എണ്ണം അതിലേറെയാണ്.
Post Your Comments