കൊണ്ടോട്ടി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ്ണവേട്ട. ഒരു കോടി പത്തു ലക്ഷത്തിന്‍റെ സ്വര്‍ണമാണ് എയര്‍കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടിയത്. റിയാദില്‍ നിന്ന് അബൂദാബി വഴിയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശി ഹാരിസ്, വടകര സ്വദേശി ഷംസീര്‍ എന്നിവര്‍ സ്വര്‍ണ്ണം കടത്തിയത്.
സ്വര്‍ണം ഉരുക്കി സിലിണ്ടര്‍ രൂപത്തിലാക്കി മാറ്റിയാണ് കടത്താന്‍ ശ്രമിച്ചത്. ശരീരത്തിലും ബാഗേജിലും ഒളിപ്പിച്ച് 450 ഗ്രാം സ്വര്‍ണമാണ് ഷംസീറില്‍ നിന്നും കണ്ടെത്തിയത്. ഹാരിസിന്റെ പക്കല്‍ നിന്നും 2.800 ഗ്രാം സ്വര്‍ണവും കണ്ടെത്തി. വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണക്കടത്ത് വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു.
Post Your Comments