Latest NewsKerala

കസ്റ്റഡി ആത്മഹത്യ ; പോലീസുകാർക്ക് സസ്‌പെൻഷൻ

കോട്ടയം : മണർകാട് പോലീസ് സ്റ്റേഷനുള്ളിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ. സിപിഒ സെബാസ്റ്റിയന്‍ വർഗീസ്,എഎസ്ഐ പ്രസാദ് എന്നിവർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. മ​ദ്യ​പി​ച്ച്‌ ബ​ഹ​ളം വെച്ചതിന് പോ​ലീ​സ് ക​സ്റ്റ​ഡിയിലെടുത്ത ​​മണ​ര്‍​കാ​ട് സ്വ​ദേ​ശി ന​വാ​സ് ആ​ണ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി മരിച്ചത്.

സഹോദരന്റെ പരാതിയിലാണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി നവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാ​ത്രി മ​ദ്യ​പി​ച്ച്‌ വീ​ട്ടി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യിരുന്നു നവാസ്. തുടർന്ന് പോ​ലീ​സ് എ​ത്തി ന​വാ​സി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​യാ​ളെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. ഇന്ന് രാവിലെ കോ​ട​തി​യി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് ഇ​യാ​ള്‍ ജീ​വ​നൊ​ടു​ക്കി​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ സ്‌പെഷ്യൽ ബ്രാഞ്ചിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് കോ​ട്ട​യം എ​സ്പി ഇന്നലെ വ്യക്തമാക്കിയിരുന്നു. യുവാവിന്റെ മരണത്തിൽ കുറ്റക്കാരായ എല്ലാ പോലീസുകാർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉറപ്പുനൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button