ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിനത്തില്‍ രാജ്യത്തൊട്ടാകെ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാളെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.ഇക്കാര്യം വ്യക്തമാക്കി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, പൊലീസ് മേധാവികള്‍ എന്നിവര്‍ക്ക് മന്ത്രാലയം പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനിഷ്ട സംഭവങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കണമെന്നും കേന്ദ്രഭരണ പ്രദേശങ്ങളോടും സംസ്ഥാനങ്ങളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വോട്ടെണ്ണല്‍ സമാധാനപരമായി പൂര്‍ത്തീകരിക്കാന്‍ എല്ലാ സൗകര്യങ്ങളും സേനകള്‍ ഒരുക്കണമെന്നും ഔദ്യോദിക ഫലപ്രഖ്യാപനം വരെ കരുതലോടെ ഇരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതെ സമയം സംഘർഷ സാധ്യത കണക്കിലെടുത്തു പെരിയയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചതായി ഒരു പ്രമുഖമാധ്യമം റിപ്പോർട്ട് ചെയ്യുന്നു
Post Your Comments