തിരുവനന്തപുരം: കരമനയിലെ അനന്തു ഗിരീഷ് വധക്കേസിൽ പൊലീസ് കുറ്റംപത്രം സമർപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മയക്കുമരുന്ന് റാക്കറ്റിൽപ്പെട്ട 14 പേർ അനന്തുവിനെ തട്ടികൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു കൊല്ലുകയായിരുന്നു. പ്രതികളെ മുഴുവൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കൊലപാതകം നടന്നു 70 ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.
എന്നാൽ അന്വേഷണത്തിൽ വീഴ്ചകളുണ്ടെന്ന് ചൂണ്ടികാട്ടി അനന്തുവിനെ അമ്മ ഡിജിപിക്ക് പരാതി നൽകിയിരുന്നു. റിമാഡിൽ കഴിയുന്ന അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
കരമനയിലെ ഒരു കടയിലേക്ക് ബൈക്കിൽ ജ്യൂസ് കഴിക്കാനായി എത്തിയ അനന്തുവിനെ മർദ്ദിച്ച ശേഷം പ്രതികളായ ബാലുവും ഹരിയും ബൈക്കിന്റെ നടുവിൽ ഇരുത്തി കടത്തിക്കൊണ്ടുപോവുകയായിരുന്നു. അരശുമൂട് നിന്ന് പട്ടാപ്പകലാണ് പ്രതികള്‍ അനന്തു ഗിരീഷിനെ തട്ടികൊണ്ടുപോയത്.
കരമന ദേശീയപാതക്കു സമീപമുള്ള കുറ്റിക്കാട്ടിൽ വെച്ചാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. ആദ്യം കൈയ്യിലെ ഞരമ്പ് മുറിച്ച ശേഷം പിന്നീട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അനന്തു മരിച്ചുവെന്ന ഉറപ്പായതോടെ പ്രതികള്‍ മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത് രക്ഷപ്പെട്ടു. കൊഞ്ചിറ വിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രതികളുടെ സുഹൃത്തിനെ അനന്തുവിൻറെ സുഹൃത്തുക്കൾ മർദ്ദിച്ചത്തിൻറെ പ്രതികാരമാണ് അനന്തുവിൻറെ കൊലയെന്നാണ് പൊലീസ് അന്വേഷണത്തിൽ പറയുന്നത്.
Post Your Comments