News

അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിൽ മൂന്ന് ഹയർസെക്കന്ററി അധ്യാപകർക്ക് സസ്‌പെൻഷൻ. ചിറയിൻകീഴ് പി.എൻ.എം.ജി.എച്ച്.എസ്. സ്‌കൂളിലെ അധ്യാപകനായ രാജേഷ്, പൂതക്കുളം, ഗവ.എച്ച്.എസ്.എസ്-ലെ അധ്യാപകൻ സുനേഷ്, വിളവൂർകാൽ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപകൻ ഡി.അനിൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മൂന്നുപേരും കെമിസ്ട്രി അധ്യാപകരാണ്. സ്വകാര്യ ട്യൂഷെനെടുക്കുന്നത് കേരള ഗവൺമെന്റ് സർവന്റ്‌സ് കോൺടാക്ട് റൂൾ 48 പ്രകാരം ഗുരുതരമായ അച്ചടക്ക ലംഘനമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button