ന്യൂഡൽഹി: വിവിപാറ്റുമായി ബന്ധപ്പെട്ട കേസിൽ ഹർജി സുപ്രീംകോടതി തള്ളി.
നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹാജിയാണ് തള്ളിയത്. ചെന്നൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ നൽകിയ ഹർജിയായിരുന്നു തള്ളിയത്. ഇഷ്ടമുള്ള സർക്കാരിനെ തെരഞ്ഞെടുക്കാൻ ജനങ്ങളെ അനുവദിക്കൂവെന്ന് സുപ്രീംകോടതി വിലയിരുത്തി.
ഹർജിക്കാർ ശല്യപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു. അന്‍പതു ശതമാനം വിവിപാറ്റ് എണ്ണണമെന്നാവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു വിവിപാറ്റിലെ രസീതുകള്‍ എണ്ണാമെന്നായിരുന്നു കോടതി ഉത്തരവ്. പുനപരിശോധന ഹര്‍ജി നല്‍കിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
അന്‍പതു ശതമാനം വിവിപാറ്റ് എണ്ണണമെന്നാവശ്യം ഉന്നയിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സമരം ചെയ്യുകയാണ്. എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നതിനിടെയാണ് പ്രതിപക്ഷം കമ്മിഷന് മുന്നിൽ പ്രത്യക്ഷ സമരം നടത്തുന്നത്.
Post Your Comments