ജാതി മത വിശ്വാസങ്ങള്ക്കതീതമാണ് മനുഷ്യസ്നേഹം. മതമൈത്രിയുടെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശവുമായി റമദാനില്‍ വിശ്വസികള്‍ക്ക് ഇഫ്താറൊരുക്കി ഏവര്‍ക്കും മാതൃകയായവുകയാണ് അയോധ്യ സീതാറാം ക്ഷേത്രം. എല്ലാ മതസ്പര്ദകളും ഇല്ലാതാക്കുന്ന കാഴിചയായിരുന്നു ക്ഷേത്രമുറ്റത്തൊരുക്കിയ പ്രത്യേക ഇഫ്താര്‍ വിരുന്നില്‍ മുസ്ലീം വിശ്വാസികളായ സഹോദരങ്ങള്‍ പങ്കെടുത്തത്.
ഇത് മൂന്നാം തവണയാണ് ക്ഷേത്രത്തില്‍ ഇഫ്താര്‍ വിരുന്നൊരുന്നക്കുന്നതെന്ന് മുഖ്യ പുരോഹിതനായ യുഗല്‍ കിഷോര്‍ പറഞ്ഞു. എല്ലാ ആഘോഷങ്ങളും ഒരുമിച്ച് കൊണ്ടാടുന്ന തങ്ങള്‍ ഭാവിയിലും ഇഫ്താര്‍ ഒരുക്കുമെന്നും പറഞ്ഞു. തന്റെ ഹിന്ദു സുഹൃത്തുക്കള്‍ക്കൊപ്പം വര്‍ഷവും നവരാത്രി ആഘോഷിക്കാറുണ്ടെന്ന് ഇഫ്താറിന് എത്തിയ മുസ്സമ്മില് ഫിസ പറഞ്ഞു. മോശം അജണ്ടയുമായി വരുന്നവര്‍ക്ക് ഇവിടുള്ളവര്‍ ഒന്നിച്ച് നില്ക്കുന്നതില് താത്പര്യമില്ലെന്ന് പറഞ്ഞ ഫിസ, വിശ്വാസത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനാണ് ഇവര്‍ക്ക് താത്പര്യമെന്നും കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് പലപ്പോഴും മതവും ജാതിയുമെല്ലാം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥ മനുഷ്യര്‍ തമ്മില്‍ എപ്പോഴും സ്നേഹത്തോടും സമാധാനത്തോടും കൂടിയാണ് കഴിയുന്നതെന്നും തങ്ങള്‍ എപ്പോഴും അങ്ങനെ തന്നെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇഫ്താര്‍ വിരുന്നിനെത്തിയ മുസ്ലീം സഹോദരങ്ങള്‍ ഉറച്ച് പറയുന്നു.
Post Your Comments