![THUNDER AND HEAY RAIN](/wp-content/uploads/2019/04/thunder-and-heay-rain.jpg)
മക്ക : തിങ്കളാഴ്ച വൈകിട്ട് മക്കയിൽ ഇടിമിന്നലോട് കൂടി ശക്തമായ മഴപെയ്തു. റിയാദ് ഉൾപ്പെടെ സൗദിയുടെ മറ്റു ഭാഗങ്ങളിലും മഴ ലഭിച്ചു. ഉംറ കർമങ്ങൾ ചെയ്യുന്ന തുറസ്സായ സ്ഥലമായ മതാഫിൽ നിറഞ്ഞ വെള്ളം ശുചീകരണ തൊഴിലാളികളെത്തി വൃത്തിയാക്കി. നോമ്പു തുറ സമയം അടുത്തയുടന്‍ മഴ പെയ്തത് സജ്ജീകരണങ്ങൾ വൈകിച്ചെങ്കിലും മറ്റു തടസങ്ങൾ ഒന്നുമുണ്ടായില്ല. പൊലീസും ജീവനക്കാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് വെള്ളം നീക്കം ചെയ്യുകയും പതിവു പോലെ തീർഥാടകർ ഉംറ കർമങ്ങളിൽ മുഴുകുകയും ചെയ്തു. കലാവസ്ഥാ നിരീക്ഷണ വകുപ്പ് മഴ സമ്പന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Post Your Comments