
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മരണം ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു കേജ്‌രിവാളിന്റെ പരാമർശം. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വിജയ് ഗോയലിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് കേജ്‌രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.
മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയെ പോലെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേജ്‌രിവാൾ അങ്ങനെ സംശയിക്കുന്നതില്‍ ദുഃഖമുണ്ടെന്നും ഡല്‍ഹി പോലീസിന്റെ യശ്ശസ് കളങ്കപ്പെടുത്തുന്നതിന് വേണ്ടിയാണ് താങ്കളുടെ സംശയമെന്നും വിജയ് ഗോയല്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി ആയിട്ടാണ് മോദിജിയാണ് തന്റെ മരണം ആഗ്രഹിക്കുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥരല്ലെന്നുമുള്ള കേജ്‌രിവാളിന്റെ മറുപടി.
Post Your Comments