Latest NewsIndia

വരൾച്ചയും കാർഷിക പ്രതിസന്ധിയും രൂക്ഷം; മഹാരാഷ്ട്രയിൽ വീണ്ടും ലോങ്ങ് മാർച്ച്

മുംബൈ: കടുത്ത വരൾച്ചയും കാർഷിക പ്രതിസന്ധിയും നേരിടുന്ന മഹാരാഷ്ട്രയിലെ കൃഷിക്കാരെ അവഗണിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കിസാൻ സഭ മൂന്നാം ലോങ്ങ് മാർച്ചിനു തയാറെടുക്കുന്നു. വരണ്ടുണങ്ങിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് കർഷകർക്ക് ആശ്വാസം നൽകുന്ന ഒരു നടപടിയും സ്വീകരിക്കാൻ ഗവൺമെന്റ് തയ്യാറാകുന്നില്ല. ദിവസവും 6 കർഷകർ വീതം സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. ജൂൺ ആദ്യ വാരം സമരം ആരംഭിക്കാനാണ് കിസാൻ സഭ ആലോചിക്കുന്നത്. മുൻപ് നടന്ന രണ്ടു ലോങ്ങ് മാർച്ചുകളിലും വൻപിച്ച കർഷക പിന്തുണയാണ് ഉണ്ടായിരുന്നത്. കർഷകർ മുന്നോട്ട് വെച്ച ആവശ്യങ്ങൾ എല്ലാം പരിഗണിക്കുമെന്ന് സർക്കാർ അന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് ഈ ഉറപ്പുകൾ പാഴ്വാക്കായി. കിസാൻ സഭയെ കൂടാതെ കോൺഗ്രസ്സും എൻ സി പിയും സർക്കാരിനെതിരെ സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button