അത്തോളി: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വയനാട്ടിലെ റിസോര്‍ട്ടിലെത്തിച്ച് മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. യുവതി ഏറെ നാളായി ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. സംഭവത്തിൽ അത്തോളി സ്വദേശിയായ ആദര്‍ശിന്‍റെ പേരിലാണ് കേസെടുത്തിരിക്കുന്നത് . വിവാഹത്തിന് വിസമ്മതിച്ച ആദര്‍ശ് വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു . യുവതിക്ക് എട്ടുവയസ്സുള്ള കുട്ടിയുണ്ട്. ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതം പ്രകടിപ്പിച്ച ഇവരുടെ പേരില്‍ ഭര്‍ത്താവും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments