കോഴിക്കോട് : ഹയര്‍ സെക്കണ്ടറി തലത്തില്‍ മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രക്ഷോഭത്തിലേക്ക്. മേഖലയില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് ആവശ്യമായ ഹയര്‍ സെക്കണ്ടറി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കെ.എസ്.യുവിന്റെ പ്രക്ഷോഭം. സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതോടെ പരിഹരിക്കാവുന്നതല്ല മലബാര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍. സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി സ്‌കൂളുകളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കെ.എസ്.യു ആരോപിച്ചു
മലബാര്‍ മേഖലയില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ 62,000 വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് ആവശ്യമായ സീറ്റുകള്‍ ഹയര്‍ സെക്കണ്ടറിയിലില്ല. ഇത് അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യുവിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം. കോഴിക്കോട് ടൌണ്‍ഹാളില്‍ നടന്ന സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ എം.കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ലബാര്‍ മേഖലയില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് ആവശ്യമായ ഹയര്‍സെക്കണ്ടറി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ കെ.എസ്.യു ജില്ലാ തലങ്ങളില്‍ പ്രക്ഷോഭം നടത്തും.
Post Your Comments