Latest NewsIndia

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ സംശയമുണ്ട്, ചിലര്‍ക്ക് വേണ്ടി മാത്രം നടത്തിയ പ്രവചനമാണിതെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി : എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ സംശയം ഉണ്ടെന്ന് കോണ്‍ഗ്രസ് സംഘടനകാര്യ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചില സംസ്ഥാനങ്ങളിലെ കണക്കുകളോടു ഒട്ടും യോജിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ കണക്കുകളുമായി ഇവ ഒരു തരത്തിലും യോജിക്കുന്നില്ല. ബിജെപിക്കായി ചെയ്ത പ്രവചനങ്ങളാണിത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏകപക്ഷീയമായി പെരുമാറുകയാണെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

അതേസമയം, സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാരിനു പ്രതിസന്ധി ഒന്നും തന്നെയില്ല. കുറച്ചു കോണ്‍ഗ്രസ് എംഎല്‍എമാരെ വശത്താക്കാന്‍ ബിജെപി ശ്രമിക്കുന്നു. ഭരണം പിടിച്ചെടുക്കാനാണ് ശ്രമം. അതു ഫലം കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതിനിടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ വേണുഗോപാല്‍ കര്‍ണാടകയിലെത്തും. സംസ്ഥാനത്തെ ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് സംസ്ഥാനത്തിന്റെ കൂടി ചുമതല വഹിക്കുന്ന വേണുഗോപാല്‍ എത്തുന്നത്.

അതോടൊപ്പം എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരാതെ മുന്നോട്ടുപോകണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രവചനങ്ങളുടെ ഇരയാകാതെ വോട്ടിങ് യന്ത്രങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും കാവല്‍ക്കാരാകണം. അധ്വാനം ഫലം കാണുമെന്നും ജാഗ്രത കൈവിടരുതെന്നും പ്രവര്‍ത്തകര്‍ക്കയച്ച ശബ്ദസന്ദേശത്തില്‍ പ്രിയങ്ക ഗാന്ധി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button