വാഷിംഗ്ടണ്‍: 400 കുട്ടികളുടെ വിദ്യാഭ്യാസ വായ്പ ഏറ്റെടുത്ത് ലോകത്തിന് മാതൃകയായിരിക്കുകയാണ് ഈ അമേരിക്കന്‍ വ്യവസായി. അറ്റ്‌ലാന്റയിലെ മോര്‍ഹൗസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവരുടെ ബിരുദദാന ചടങ്ങിനിടെ ഈ സൗഭാഗ്യം ഉണ്ടായിരിക്കുന്നത്. കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ കൂടുതലായും പഠിക്കുന്ന കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഓണററി ഡിഗ്രി സ്വീകരിക്കാനെത്തിയ റോബര്‍ട്ട് എഫ് സ്മിത്ത് (56) എന്ന ശതകോടീശ്വരന്‍ അവിടത്തെ 400 കുട്ടികളുടെ വിദ്യാഭ്യാസ വായ്പ ഏറ്റെടുത്താണ് ലോകത്തിന് മാതൃകയായത്.
സ്മിത്ത് ഇക്കാര്യം പ്രഖ്യാപിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ ഞെട്ടി. ചിലര്‍ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. പിന്നെ ഒന്നാകെ എഴുന്നേറ്റു നിന്ന് കയ്യടിച്ചു. കാരണം, സ്മിത്ത് ഏറ്റെടുത്തത് 280 കോടി രൂപയുടെ വായ്പകളായിരുന്നു. ഏറെപ്പേരും ദരിദ്രമായ ചുറ്റുപാടുകളില്‍ നിന്ന് പഠിക്കാനെത്തുന്ന കറുത്ത വര്‍ഗക്കാരായ യുവാക്കള്‍ മാത്രം പഠിക്കുന്ന കോളജാണ് മൂര്‍ഹൗസ്. അവരുടെ വഴികാട്ടിയായ മാര്‍ട്ടിന്‍ ലൂഥര്‍കിങ് ജൂനിയര്‍ ഉള്‍പ്പെടെയുള്ളവര്‍ പഠിച്ചിറങ്ങിയ അറ്റ്‌ലാന്റയിലെ 150 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ കോളേജ്. യുഎസിലെ ധനികരില്‍ 163ാം സ്ഥാനത്താണ് സ്മിത്ത്. 35,000 കോടി രൂപയാണ് ആസ്തി. സോഫ്ട്‌വെയര്‍ സ്ഥാപനങ്ങള്‍ വാങ്ങി വില്‍ക്കുന്നതിലൂടെയുമാണ് അദ്ദേഹം ധനികനായത്. കോളേജ് അധികൃതരാണ് ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
Post Your Comments