ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് താരങ്ങളെ ഉൾപ്പെടുത്തി ഹിന്ദുസ്ഥാൻ ടൈംസിൻറെ ലോകകപ്പ് ഇലവൻ. എന്നാൽ ഈ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റനും ലോകത്തെ മികച്ച ക്രിക്കറ്റർമാരിൽ ഒരാളുമാണ് വിശേഷിപ്പിക്കപ്പെടുന്ന കോഹ്‌ലിക്ക് ഇടം പിടിക്കാനായില്ല. ഇന്ത്യ ലോകകപ്പുയര്‍ത്തിയ 1983, 2011 ലോകകപ്പ് ടീമുകളിലെ ഹീറോകള്‍ ഇലവനിലുണ്ട്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുമാണ് ഓപ്പണര്‍മാര്‍.
രാഹുൽ ദ്രാവിഡാണ് മൂന്നാം നമ്പർ ബാറ്റ്‌സ്മാൻ. 1983 ലോകകപ്പ് ഹീറോ മൊഹീന്ദര്‍ അമര്‍നാഥാണ് നാലാം നമ്പറില്‍ ഇറങ്ങുക. അഞ്ചാമനായി മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദ്ധീൻ. എം എസ് ധോണിയും യുവരാജ് സിങ്ങും കപിൽ ദേവും ബാറ്റ്‌സ്മാൻമാരുടെ പട്ടികയിലുണ്ട്. ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും പേസര്‍മാർ. അനില്‍ കുംബ്ലെയാണ് ടീമിലെ സ്‌പിന്നര്‍. കോഹ്ലി ടീമിലെ പന്ത്രണ്ടാമനാണ്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായിരുന്ന വിരേന്ദർ സെവാഗും ടീമിൽ ഇല്ല. ആരാധകർക്കിടയിൽ വലിയ ചർച്ചയാണ് ഇതേക്കുറിച്ച് ഇപ്പോൾ ഉയരുന്നത്.
Post Your Comments