ദുബായ്: ഇന്ത്യൻ ഓഹരി വിപണിക്കൊപ്പം കുതിച്ചുയർന്ന് ഇന്ത്യൻ രൂപ. ഡോളറിന് 69.61 രൂപ, ദിർഹത്തിന് 18.95 രൂപയുമാണ് നിരക്ക്. മാസങ്ങൾക്ക് ശേഷമാണ് രൂപയുടെ മൂല്യത്തിൽ ഉയർച്ച രേഖപ്പെടുത്തുന്നത്. എക്സിറ്റ് പോളുകൾ ആണ് ഇന്ത്യൻ രൂപയ്ക്ക് തുണയായത്. ഇന്ത്യയിൽ ഭരണതുടർച്ചയുണ്ടാകുമെന്ന പ്രവചനങ്ങൾ വിപണിയിൽ കുതിച്ചുകയറ്റമാണുണ്ടാക്കിയത്. ഗൾഫ് വിപണിയിൽ എണ്ണ വിതരണം മന്ദഗതിയിലാകുന്നത് എണ്ണവില വർധിപ്പിച്ചേക്കും. ഇതും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണെന്ന് ഐബിഎംസി സിഇഒയും എംഡിയുമായ സജിത് കുമാർ ചൂണ്ടിക്കാട്ടി.
Post Your Comments