തൃശൂര്‍ : ഇന്ത്യന്‍ കോഫി ഹൗസില്‍ രാജാവ് മാത്രമല്ല ഇനി റാണിയും ഉണ്ടാകും.ഭക്ഷണം വിളമ്പാൻ വൈകാതെ വനിതകളെത്തുന്ന വിപ്ലവകരമായ മാറ്റത്തിന് കോഫി ഹൗസ് ഒരുങ്ങുകയാണ്. 61 വര്‍ഷത്തെ ചരിത്ര പാരമ്പര്യമാണ് ഇന്ത്യന്‍ കോഫി ഹൗസിനുള്ളത്.
കോഫി ഹൗസ് തിരുവനന്തപുരം ശാഖയില്‍ ജോലിയിരിക്കെ മരിച്ച സന്തോഷ് കുമാറിന്റെ ഭാര്യ ഷീനയുടെ പരാതിയാണു മാറ്റത്തിനു കാരണമായത്. ഇവരെ നിയമനത്തിനു പരിഗണിക്കണമെന്ന നിര്‍ദേശം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കോഫി ഹൗസ് ഭരണ സമിതിക്കു കൈമാറി.
ആശ്രിത നിയമനങ്ങള്‍ക്ക് ഇനി സ്ത്രീകളെയും പരിഗണിക്കും.തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളുടെ ചുമതലയുള്ള സൊസൈറ്റിക്കാണു നിര്‍ദേശം ലഭിച്ചിരിക്കുന്നത്. രാത്രി 10 വരെ നീളുന്ന ഷിഫ്റ്റുകള്‍ കാരണമാണ് ഇതുവരെ സ്ത്രീകളെ പരിഗണിക്കാതിരുന്നതെന്നാണ് കോഫി ഹൗസ് അധികൃതർ അറിയിച്ചത്.ജൂണ്‍ 16നു തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണ സമിതി നിയമനത്തിനു തുടര്‍ നടപടികള്‍ സ്വീകരിക്കും. അതിനു ശേഷമാകും യൂണിഫോം തീരുമാനിക്കുക.
Post Your Comments