Latest NewsKerala

മഞ്ഞപ്പിത്തം പടരുന്നു : ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തൃശ്ശൂര്‍: മഞ്ഞപ്പിത്തം പടരുന്നു. ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ് . തൃശൂര്‍ ജില്ലയിലാണ് മഞ്ഞപ്പിത്തം വ്യാപിയ്ക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജലം ശേഖരിച്ചു തുടങ്ങി. നൂറിലധികം പേര്‍ക്കാണ് ജില്ലയില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി.

പൂങ്കുന്നം, കണ്ണന്‍കുളങ്ങര എന്നീ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം കണ്ണന്‍കുളങ്ങരയിലെ ഫ്ളാറ്റില്‍ നിന്ന് ജലത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. തിരുവമ്പാടി ക്ഷേത്രപരിസരത്തും മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ നഗരസഭാ പരിധിയിലെ കടകളില്‍ നിന്ന് വെള്ളം വാങ്ങി കുടിച്ചവരിലും ഒല്ലൂരിലെ വിവാഹ സല്‍ക്കാരച്ചടങ്ങില്‍ ശീതളപാനീയം കുടിച്ചവര്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നതെന്ന് ഡിഎംഒ ഡോ.കെജെ റീന അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button