ചെന്നൈ ഇരുതലമൂരി പാമ്പിനെ നല്‍കാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പ്. നടത്തിയ തമിഴ്‌നാട് സ്വദേശിയെ വെടിവെച്ചു. സംഭവത്തില്‍ നാല് മലയാളി യുവാക്കള്‍ അറസ്റ്റിലായി. യുവാക്കളുടെ കൈയില്‍ നിന്ന് പണം വാങ്ങിയ ശേഷം പാമ്പിനെ നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇയാള്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതോടെ ഇടനിലക്കാരനു നേരെ നാലംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. കരൂര്‍ ജില്ലയിലെ കുലിത്തലയിലാണു സംഭവം. കൊല്ലം സ്വദേശികളായ മുഹമ്മദ് റഫീഖ് ( 27), വിവേക് (25), നിധീഷ് (25), സഹോദരന്‍ നിഥിന്‍ ( 27) എന്നിവരാണു പിടിയിലായത്. വെടിയേറ്റ ഇടനിലക്കാരന്‍ തങ്കവേല്‍ ചികില്‍സയിലാണ്. ഇരുതലമൂരി പാമ്പിനെ നല്‍കാമെന്ന തങ്കവേലിന്റെ വാഗ്ദാനം വിശ്വസിച്ചാണു സംഘം കൊല്ലത്തു നിന്നു കാറില്‍ കരൂര്‍ ചിന്ന പാളയത്തെത്തിയത്.
എന്നാല്‍, തങ്കവേല്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. പാമ്പിനെ കിട്ടാതെ പോകില്ലെന്നു പറഞ്ഞതോടെ തന്റെ കൈയ്യില്‍ പാമ്പില്ലെന്നും വെറുതെ പറഞ്ഞതാണെന്നും തങ്കവേല്‍ പറഞ്ഞു.ഇതോടെ,ഇവര്‍ തമ്മില്‍ വാക് തര്‍ക്കമായി. പാമ്പിനെ നല്‍കാമെന്നു പറഞ്ഞു വാങ്ങിയ പണം തിരികെ നല്‍കണമെന്നു സംഘം ആവശ്യപ്പെട്ടു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തങ്കവേലിനെതിരെ റഫീഖ് വെടിയുതിര്‍ക്കുകയായിരുന്നു.<br />
പിന്നില്‍ നിന്നു വെടിയേറ്റ തങ്കവേല്‍ വീണു.സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ പിടികൂടി.
Post Your Comments