Latest NewsSports

സ്വവര്‍ഗബന്ധം വെളിപ്പെടുത്താനുള്ള കാരണം തുറന്നു പറഞ്ഞ് ദ്യു​തി ച​ന്ദ്

ഭുവനേശ്വർ : സഹോദരിയുടെ ഭീഷണി മൂലമാണ് സ്വവർഗബന്ധം വെളിപ്പെടുത്തിയതെന്നു ഇന്ത്യയുടെ സ്പ്രിന്‍റ് താരം ദ്യുതി ചന്ദ്. ഭുവനേശ്വറിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. 25 ലക്ഷം രൂപ ആവശ്യപ്പെട്ടു സഹോദരി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിൽ പരാതിപ്പെട്ടിട്ടും ഭീഷണി തുടർന്നു. ഈ സാഹചര്യത്തിലാണ് സ്വർഗബന്ധം വെളിപ്പെടുത്തിയത്. സ്വവർഗബന്ധമുള്ള കാര്യം പുറത്തുപറയാൻ അഭിമാനം മാത്രമേയുള്ളുവെന്നും, കുടുംബത്തിന്റെ ഭീഷണിയിൽ താൻ വീഴില്ലെന്നും ദ്യുതി വ്യക്തമാക്കി.

തന്‍റെ ഗ്രാമത്തിലെ പത്തൊമ്പതുകാരിയായ ഒരു പെൺസുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയിൽ ഒരുമിച്ചു ജീവിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നുമായിരുന്നു ദ്യുതി വെളിപ്പെടുത്തിയത്. അതോടൊപ്പം തന്നെ സ്വവർഗബന്ധത്തിനെതിരെ ദ്യുതിയുടെ കുടുംബവും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button