KeralaLatest NewsIndia

ആർ എസ് എസിന്റെ സംഘടനാപാടവത്തിന് മുന്നിൽ , കോൺഗ്രസ് എങ്ങനെ പിടിച്ച് നിൽക്കും ; മുല്ലപ്പള്ളി

കോൺഗ്രസിന്റെ എല്ലാ തലത്തിലും പുനസംഘടന അനിവാര്യമാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

കൊല്ലം ; ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചടി നേരിടുമെന്നും, രാജ്യത്ത് എൻ ഡി എ തരംഗമുണ്ടാകുമെന്നുമുള്ള എക്സിറ്റ് പോളുകളുടെ ഞെട്ടലിലാണ് പ്രതിപക്ഷ നേതാക്കൾ. ബിജെപിയോട് പിടിച്ചു നിൽക്കാൻ കോൺഗ്രസിന്റെ എല്ലാ തലത്തിലും പുനസംഘടന അനിവാര്യമാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു .ഇതിനായി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു .

ആർ എസ് എസിന്റെ കെട്ടുറപ്പുള്ള സംഘടനാ പാടവമുള്ള ബിജെപിയ്ക്ക് മുന്നിൽ അയഞ്ഞ രീതിയുമായി കോൺഗ്രസ് എങ്ങനെ പിടിച്ച് നിൽക്കുമെന്ന് അദ്ദേഹം ചോദിച്ചു . ഈ രീതിയിൽ കോൺഗ്രസിനു മുന്നോട്ട് പോകാനാവില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ പുനഃസംഘടന ഉണ്ടാവുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button