കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് തെളിഞ്ഞതിനെത്തുടര്‍ന്ന് റീ പോളിങ് നടന്ന ബൂത്തുകളില്‍ എല്‍ഡിഎഫിന് കനത്ത പ്രഹരം. പാമ്പുരുത്തിയില്‍ പോള്‍ചെയ്ത 1033 വോട്ടുകളില്‍ 883 എണ്ണവും യുഡിഎഫ് നേടി. സിപിഎമ്മിന് 105, ബിജെപിക്ക് 3, എസ്ഡിപിഐക്ക് 29 ആണ് ലഭിച്ചത്. പുതിയങ്ങാടിയിലെ 69 ബൂത്തില്‍ യുഡിഎഫിന് 698 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് 92 വോട്ടും മാത്രമാണ് ലഭിച്ചത്. റീപോളിങ് നടന്ന രാത്രിയില്‍ യുഡിഎഫിന്റെ ബൂത്ത് ഏജന്റ്, കളളവോട്ടിനെതിരെ പരാതിപ്പെട്ട വനിതാവോട്ടര്‍ എന്നിവരുടെ വീടുകള്‍ക്കു നേരെ ബോംബാക്രമണമുണ്ടായിരുന്നു.
അതേസമയം പുതിയങ്ങാടിയിലെതന്നെ 70 ബൂത്തില്‍ യുഡിഎഫിന് 556 വോട്ടും എല്‍ഡിഎഫിന് 80 വോട്ടുമാണുള്ളത്. കുന്നരിക്കയിലെ 53 ബൂത്തിലും എല്‍ഡിഎഫിന് വോട്ട് കുറവാണ്. എല്‍ഡിഎഫിന് 461 വോട്ടും യുഡിഎഫിന് 397 വോട്ടും ബിജെപിക്ക് 32 വോട്ടുമാണ് ലഭിച്ചത്. 52 ബൂത്തില്‍ എല്‍ഡിഎഫിന് 609 വോട്ട്, യുഡിഎഫിന് 312 വോട്ട്, ബിജെപിക്ക് 41 എന്നിങ്ങനെയാണു വോട്ട് നില. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്‌കൂള്‍ ബൂത്തില്‍ യുഡിഎഫിനാണ് ഭൂരിപക്ഷം. സിപിഎം ശക്തി കേന്ദ്രമായ പ്രദേശത്തെ ഈ ബൂത്തില്‍ 43 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്. യുഡിഎഫിന് 445 വോട്ടും എല്‍ഡിഎഫിന് 402 വോട്ടും എന്‍ഡിഎക്ക് 49 വോട്ടും ലഭിച്ചു.
Post Your Comments