രണ്ടു ദിവസത്തിനുള്ളിൽ ലോക് സഭാതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ എൻഡിഎ യിലെ കക്ഷി നേതാക്കൾക്ക് അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് അത്താഴ വിരുന്നൊരുക്കും. നരേന്ദ്ര മോഡി സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ നിന്നുമുണ്ടായ ആത്മവിശ്വാസമാണ് വിരുന്നൊരുക്കാൻ ബിജെപി അധ്യക്ഷനെ പ്രേരിപ്പിച്ചത്.
എല്ലാ ഏജൻസികളുടെയും പ്രവചനം എൻ ഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നാണ്. 2014 ൽ 336 സീറ്റോടെയാണ് അവർ സർക്കാർ രൂപീകരിച്ചതെങ്കിൽ ഇത്തവണയും 543 അംഗ സഭയിൽ എൻഡിഎ ഭൂരിപക്ഷം 300 കവിയുമെന്നു മിക്ക എക്‌സിറ്റ് പോളുകളും പറയുന്നു. ഇതിനിടെ സത്യപ്രതിജ്ഞ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ വരെ പാർട്ടി ആരംഭിച്ചു എന്നാണ് സൂചന. ഇന്ന് മന്ത്രിതല യോഗം ചേരാനും മോദിയും അമിത് ഷായും തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ വോട്ടിങ് മെഷീനിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഏപ്രിൽ 11 മുതൽ മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഉത്തർപ്രദേശിലടക്കം ബിജെപി വൻ തിരിച്ചടി നേരിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത്തരം വാർത്തകൾ തെറ്റാണെന്നു സൂചന നൽകുന്നവയാണ് എക്സിറ്റ് പോൾ ഫലങ്ങൾ.
Post Your Comments