ന്യൂഡൽഹി : ലൈംഗികാധിക്ഷേപം നടത്തിയെന്ന വനിതാ പൈലറ്റിന്റെ പരാതിയില്‍ അന്വേഷണം നേരിടുന്ന എയര്‍ ഇന്ത്യയുടെ പൈലറ്റിന് വിമാനക്കമ്പിനിയില്‍ പ്രവേശനം നിരോധിച്ചു. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ ഓഫീസില്‍ പ്രവേശിക്കണമെങ്കില്‍ പൈലറ്റ് രേഖാമൂലമുള്ള അനുമതി വാങ്ങണം. എയര്‍ ഇന്ത്യയുടെ റീജിയണല്‍ ഡയറക്ടര്‍ അഭയ് പതാക് കുറ്റാരോപതിനായ പൈലറ്റിന് ഇത് സംബന്ധിച്ച കത്ത് കൈമാറിയിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ രേഖാമൂലമുള്ള അനുമതി വാങ്ങാതെ എയര്‍ ഇന്ത്യയുടെ ഓഫീസില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദ്ദേശം. കൂടാതെ ദില്ലി വിട്ടുപോകരുതെന്നും ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ലൈംഗികചുവയുള്ള സംസാരം നടത്തി തന്റെ പരിശീലകനായ സീനിയര്‍ പൈലറ്റ് ബുദ്ധിമുട്ടിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. പരാതിക്ക് ആസ്പദമായ സംഭവം നടന്നത് മേയ് അഞ്ചിനാണ്. പരിശീലനത്തിന് ശേഷം രാത്രി എട്ട് മണിക്ക് ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിക്കാനായി ഹൈദരാബാദിലെ റെസ്റ്റോറന്റിലെത്തി. ഇവിടെ വച്ച് ലൈംഗിക ചുവയോടെ ഉദ്യോഗസ്ഥന് സംസാരിച്ചെന്നാണ് യുവതിയുടെ പരാതി.
Post Your Comments