ലക്നോ : പ്രതിപക്ഷ പാര്‍ട്ടികളുടെ രൂക്ഷവിമര്‍ശനവും പുരോഗമനവാദികളുടെ പരിഹാസവുമൊന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബാധകമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി മോദിയെ കടത്തിവെട്ടി ബിജെപിയുടെ സ്റ്റാര്‍ തെരഞ്ഞെടുപ്പ് പ്രചാരകനായി ഉയര്‍ന്നുകഴിഞ്ഞു യോഗി. 137 തെരഞ്ഞെടുപ്പ് പരിപാടികളിലാണ് യോഗി ആദിത്യനാഥ് പങ്കെടുത്തത്.
സഹാറന്‍പൂരില്‍ ഷാഹമ്പാരി ദേവി ക്ഷേത്രത്തില്‍ പ്രാര്‍ഥനകള്‍ നടത്തിയാണ് യുപി മുഖ്യമന്ത്രി പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും അദ്ദേഹം പ്രചാരണത്തിനായി എത്തി. സ്ഥാനാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന മാനിച്ച് ചില മണ്ഡലങ്ങളില്‍ ഒന്നില്‍ കൂടുതല്‍തവണ പ്രചാരണത്തിനായി എത്തുകയും ചെയ്തു.
ഗോരഖ്പൂരില്‍ ആദിത്യനാഥ് 25 യോഗങ്ങളെയാണ് അഭിസംബോധന ചെയ്തത്. ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുകളിലേക്ക് എത്തിച്ചേരാനും, ഹിന്ദുവോട്ടര്‍മാരെ ആകര്‍ഷിക്കാനും യോഗിയുടെ സാന്നിധ്യം ഗുണകരമാകുമെന്നാണ് കരുതുന്നത്. ആദിത്യനാഥിന്റെ ‘അലി, ബജ്രംഗാബലി’ പ്രസംഗങ്ങള്‍ കാരണം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് 72 മണിക്കൂര്‍ നിരോധനം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും ആ പ്രസംഗം പോലും ഹിന്ദുത്വവോട്ട് ഉറപ്പാക്കാന്‍ ബിജെപിയെ സഹായിച്ചെന്ന് അഭിപ്രായപ്പെടുന്നുണ്ട് ചിലര്‍.
Post Your Comments